കൊച്ചി: ആരോഗ്യ വകുപ്പിന്റെയും കൊച്ചി കോർപറേഷന്റെയും കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കോമേഴ്‌സിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ ത്വക്ക് രോഗ പരിശോധന ക്യാമ്പും അതിഥി തൊഴിലാളി സ്‌ക്രീനിംഗ് ക്യാമ്പും രക്തസമ്മർദ്ദം പ്രമേഹ പരിശോധനയും നടത്തി. കെ.എം.സി.സി പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സോളമൻ ചെറുവത്തൂർ, ട്രെഷറർ സി ചാണ്ടി, ഡോ. ലിൻസി നൈനാൻ, ഡോ. ടി.ആർ. ആര്യ തുടങ്ങിയവർ പങ്കെടുത്തു