കൊച്ചി: പാലാരിവട്ടം ശ്രീരാജരാജേശ്വരി എൻ.എസ്.എസ് കരയോഗത്തിൽ മന്നത്തു പത്മനാഭന്റെ 52-ാം ചരമവാർഷികം ആചരിച്ചു. പ്രസിഡന്റ് ജനാർദ്ദനൻ മന്നത്തിന്റെ പ്രതിമയിലും ഛായാചിത്രത്തിലും ഹാരാർപ്പണം നടത്തി. വൈസ് പ്രസിഡന്റ് ഗിരിജൻ, സെക്രട്ടറി ജയകുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി കരയോഗം അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

5081-ാം നമ്പർ എറണാകുളം സൗത്ത് എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ആചരിച്ചു. ശിവക്ഷേത്ര കുത്തമ്പലത്തിൽ നടന്ന ചടങ്ങിന് എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ ഭദ്രദീപം കൊളുത്തി. പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്നഅനുസ്മരണ യോഗത്തിൽ ബി.ആർ.അജിത്, ഇ.എൻ.. നന്ദകുമാർ, എം.ആർ..അഭിലാഷ്, കെ.വി.പി കൃഷ്ണകുമാർ, പി.ശിവശങ്കരൻ, പത്മജ മേനോൻ, വി.എസ്സ്. പ്രദീപ്, കുമ്പളം രവി എന്നിവർ പ്രസംഗിച്ചു.