ആലുവ: 15 ലക്ഷം രൂപ ചെലവിൽ നവീകരിച്ച ആലുവ അദ്വൈതാശ്രമത്തിലെ ഗുരുമന്ദിരം കടവ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രളയദുരിതാശ്വാസ ഫണ്ടിൽനിന്ന് അനുവദിച്ച പണം ചെലവഴിച്ച് ഇറിഗേഷൻ വകുപ്പാണ് പുനരുദ്ധാരണം പൂർത്തീകരിച്ചത്. നഗരസഭ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ലത്തീഫ് പുഴിത്തറ, ഫാസിൽ ഹുസൈൻ, വാർഡ് കൗൺസിലർ കെ. ജയകുമാർ, അസി.എക്സി എൻജിനീയർ പ്രവീൺ ലാൽ, പി.കെ ജയാനന്ദൻ ശാന്തി, അസി.എൻജിനീയർ ടി.എം. സുനിത എന്നിവർ സംസാരിച്ചു.
അസി. എക്സിക്യൂട്ടീവ് എൻജിനീയർ പ്രവീൺലാൽ, കരാറുകാരൻ വിൽസൺ തോമസ് നെടുമ്പാശേരി, റസാഖ് ഉളിയന്നൂർ എന്നിവരെ സ്വാമി ധർമ്മ ചെെതന്യ ആദരിച്ചു. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, വൈസ് പ്രസിഡന്റ് നിർമ്മൽകുമാർ, ബോർഡ് മെമ്പർ വി.ഡി. രാജൻ എന്നിവർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.