കൊച്ചി : ഓൾ കേരള പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ ഡിസ്ട്രിബ്യുട്ടേഴ്‌സ് അസോസിയേഷൻ പ്രഥമ ജില്ല സമ്മേളനം നാളെ

കളമശേരി പി .ഡബ്ല്യൂ. ഡി റെസ്റ്റ് ഹൗസ് ഹാളിൽ നടക്കും. രാവിലെ 9 ന് മന്ത്രി പി . രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ നിന്നും 450 പ്രതിനിധികൾ പങ്കെടുക്കും. ചടങ്ങിൽ "നാൾവഴികൾ" സുവനീർ പ്രകാശനം ചെയ്യും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ഷിജാസ് മുവാറ്റുപുഴ, കൊച്ചുമോൻ മാത്യു, ജോജി ജോസഫ്, സുരേഷ്ബാബു , അബ്ദുൾ സലാം, ഷാജിശിവ എന്നിവർ പങ്കെടുത്തു.