കാലടി: ലോകത്ത് കർഷകർ ഒന്നടങ്കം പണിമുടക്കിയാൽ ആയുധശക്തികൾ നടത്തുന്ന യുദ്ധംപോലും ഒന്നുമല്ലാതായി തീരുമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കാഞ്ഞൂരിൽ കൃഷിഭവൻ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 16 ലക്ഷം രൂപ ചെലവിൽ കാഞ്ഞൂർ പഞ്ചായത്താണ് പുതിയേടത്ത് പുതിയ മന്ദിരം നിർമ്മിച്ചത്. പുതിയ കൃഷിഭവൻ സ്മാർട്ട് കൃഷിഭവൻ ആക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനായി. ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയായി. കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ, വൈസ് പ്രസിഡന്റ് കെ. എൻ. കൃഷ്ണകുമാർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇ. എം. ബബിത, സരിത ബാബു, വിജി ബിജു,കെ.വി.പോളച്ചൻ, കെ.വി.അഭിജിത്, ആൻസി ജിജോ, കെ. സി. മാർട്ടിൻ, ടി. ഐ.ശശി,ഷംസുദ്ദീൻ, പ്രിയ രഘു,ചന്ദ്രവതിരാജൻ,വി .എസ്. വർഗീസ്, ജയശ്രീ,കൃഷി ഓഫീസർ എൽസ ജയിൽസ് എന്നിവർ സംസാരിച്ചു.