ആലങ്ങാട്: വെളിയത്തുനാട് ഗവ.എം.ഐ.യു.പി സ്‌കൂളിന്റെ പുതിയകെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മന്ത്രി പി. രാജീവ് നിർവ്വഹിക്കും. ഹൈബി ഈഡൻ എം.പി, മുൻമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് തുടങ്ങിയവർ പങ്കെടുക്കും. എട്ടരപതിറ്റാണ്ട് പഴക്കമുള്ള സ്‌കൂളിന് പ്ലാൻ ഫണ്ടിൽനിന്ന് മുൻ എം.എൽ.എ വി.കെ. ഇബ്രാഹിംകുഞ്ഞ് അനുവദിച്ച ഒരുകോടി ഉപയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിച്ചത്.