കൊച്ചി: റഷ്യ- ഉക്രെയിൻ യുദ്ധഭീതിയിൽ ലോക സമാധാനം ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് ആവശ്യപ്പെട്ടു. എളമക്കര ഏരിയ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏരിയ പ്രസിഡന്റ് എം.ആർ.രാജേന്ദ്രൻ അദ്ധ്യക്ഷനായി.

കെ.കെ. പീതാംബരൻ, അർജുൻ ഗോപിനാഥ് , മധു മാടവന, വേണുഗോപാൽ തച്ചങ്ങാട്ട്, ബിജു. കെ.ജി, മനോജ്, ബിന്ദു. പി.പി സംസാരിച്ചു.