കൊച്ചി: പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ ആശാവർക്കർ ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ആരോപിതനായ സി.പി.എം പ്രാദേശിക നേതാവിനെ രക്ഷപ്പെടുത്താൻ പൊലീസ് ശ്രമിക്കുന്നുവെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ കുറ്റപ്പെടുത്തി. ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിട്ടും പൊലീസ് പ്രതികളെ അറസ്റ്റുചെയ്യുന്നില്ല. ആശാ വർക്കർ ഇപ്പോഴും അപകടാവസ്ഥയിലാണ്. സ്ത്രീപീഡന നിയമപ്രകാരം പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെങ്കിൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് ജെബി മേത്തർ അറിയിച്ചു.