പൈങ്ങോട്ടൂർ : പൈങ്ങോട്ടൂർ ശ്രീനാരായണഗുരു കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ എം.ജി യൂണിവേഴ്സിറ്റി പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ മെൽബി മോനച്ചൻ, ബാച്ചിലർ ഒഫ് സോഷ്യൽ വർക്ക് എം.ജി യൂണിവേഴ്സിറ്റി ബെസ്റ്റ് ഫിസിക് ഗോൾഡ് മെഡൽ നേടിയ ബാദുഷ എ.എസ് എന്നിവരെ ആദരിച്ചു.
റാങ്ക് ജേതാക്കൾക്ക് മാനേജ്മെന്റിന്റെയും പി.ടി.എയുടെയും ഉപഹാരങ്ങളും വിതരണംചെയ്തു. ക്ലാസ് ടോപ്പേഴ്സ് ആയ ദേവിക റെജി, മാളവിക മധു, സൂര്യ ലക്ഷ്മി ശിവദാസ്, വിനയ പി.എസ്, അഖില റെജി എന്നിവർക്കും ഉപഹാരങ്ങൾ നൽകി. കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് ശ്രീനി എം.എസ്, കോതമംഗലം ഗുരു ചൈതന്യ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് സുരേന്ദ്രൻ ആരവല്ലി, കോളേജ് മാനേജർ ജോമോൻ മണി രമ്യ എം.എം, സന്തോഷ് ടി.എസ്, നിധീഷ് കെ.വി, പി.ആർ.ഓ എം.ബി തിലകൻ, രശ്മി ടി.എസ് എന്നിവർ യോഗത്തിൽ സംസാരിച്ചു.