കൊച്ചി: കടവന്ത്ര എൻ.എസ്.എസ് കരയോഗത്തിൽ മന്നം സമാധിദിനാചരണം നടത്തി. പ്രസിഡന്റ് മധു എടനാട്ട് പുഷ്പാർച്ചന നടത്തി. വനിതാസമാജം, സ്വാശ്രയ സംഘങ്ങൾ, നാരായണീയസമിതി എന്നിവരുടെ നേതൃത്വത്തിൽ പ്രാർത്ഥനകൾ നടന്നു. സെക്രട്ടറി എൻ.പി. അനിൽകുമാർ സമുദായ അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലികൊടുത്തു.