കുറുപ്പംപടി: കീഴില്ലം സഹകരണബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോർ പുല്ലുവഴി ബ്രാഞ്ച് കെട്ടിടത്തിൽ ബാങ്ക് പ്രസിഡന്റ് ആർ.എം.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാജൻ വർഗീസ്, രാജപ്പൻ എസ്. തെയ്യാരത്ത് , പി.കെ.രാജീവൻ, കെ. സി.സത്യൻ, റോജി ജോർജ് , പി.കെ. ദിലീപ് കുമാർ, ജിജി രാജൻ, ശരണ്യ സുനിൽ, ശോഭ വിക്രമൻ , കെ.എസ് വിഷ്ണു , ബ്ലോക്ക് മെമ്പർ ബീന ഗോപിനാഥ് , ഫാദർ ജോർജ് പരത്തുവയലിൽ, ഡോ: ടി.ആർ.എസ് വിനീത്, മൃദുല രാജ്, സെകട്ടറി രവി.എസ്.നായർ എന്നിവർ പങ്കെടുത്തു.