
ചോറ്റാനിക്കര: കേരള പ്രൊഡക്ടിവിറ്റി കൗൺസിൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഡോ.ജോർജ് സ്ലീബക്ക് ആരക്കുന്നം ആപ്ടീവ് കണക്ഷൻ സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ആപ്ടീവ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.കമ്പനി ഗേറ്റിൽ യൂണിയൻ നേതാക്കൾ പൊന്നാട അണിയിച്ച് സ്വീകരിച്ചു. യൂണിയൻ പ്രസിഡന്റ് സി.കെ. റെജി, കമ്പനി ജനറൽ മാനേജർ മനോജ്കുമാർ പി.ആർ, യൂണിയൻ ജനറൽ സെക്രട്ടറി ജോയൽ ജോസഫ്,വൈസ് പ്രസിഡന്റ് സ്മിത കൃഷ്ണകുമാർ, ട്രഷറർ അനിൽകുമാർ വി.ജി, കമ്മിറ്റി അംഗങ്ങളായ സുധീഷ് വാസു,ഷീബ ഇ.പി, ലിജി സി.ബി. എന്നിവർ പങ്കെടുത്തു. തുടർന്ന് ഡോ.ജോർജ് സ്ലീബ ഫാക്ടറി സന്ദർശിച്ചു.