അങ്കമാലി: കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പ് ,ഐ.സി.ഡി.എസ് എന്നിവയുടെ നേതൃത്വത്തിൽ കറുകുറ്റിയിൽ
വനിതാ ശക്തീകരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. അങ്കമാലി ബ്ലോക്കിലെ അഞ്ച് പഞ്ചായത്തിലെ ജനപ്രതിനിധികൾക്കും സർക്കാർ അർധ സർക്കാർ ജീവനക്കാർക്കും ബോധവത്കരണ ക്ലാസ് നടത്തി.
അഡ്വ. ചാർളി പോൾ ക്ലാസ് നയിച്ചു. ജൻഡർ, സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡന നിരോധന നിയമം എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ നടന്നത്. ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് മേരി ദേവസിക്കുട്ടി ഉദ്ഘാടനം ചെയ്തു. കറുകുറ്റി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി അദ്ധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ.എം.ഓ. ജോർജ് ആശംസകൾ നേർന്നു.