b
വേങ്ങൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വച്ച് സംഘടിപ്പിച്ച സൗജന്യ ക്യാൻസർ നിർണ്ണയ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബേസിൽ പോൾ ഉദ്ഘാടനം ചെയ്യുന്നു.

കുറുപ്പംപടി: സമഗ്ര കാൻസർ നിയന്ത്രണ പരിപാടിയോടനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ചുള്ള സൗജന്യ കാൻസർ നിർണ്ണയ ക്യാമ്പ് വേങ്ങൂർ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം ചെയ്തു. വേങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിൽപാ സുധീഷ് അദ്ധ്യക്ഷത വഹിച്ചു. വേങ്ങൂർ സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ കെ.എൻ.രാധാകൃഷ്ണൻ , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജേഷ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിജു പീറ്റർ, ആൻസി ജോബി, ഡോ: ആനന്ദ്, ഡോ: അഖില, സി.എച്ച്.സി എച്ച് സി.ഗീവർഗീസ് എന്നിവർ പങ്കെടുത്തു.