കോലഞ്ചേരി: മൂവാറ്റുപുഴയിൽ നിന്നും കാക്കനാടിന് പുതിയ ബസ് സർവ്വീസ് തുടങ്ങി. മേക്കടമ്പ്, പാലനാട്ടിൽ കവല, മഴുവന്നൂർ കടയിരുപ്പ്, പുളിഞ്ചുവട്, കാണിനാട്, കരിമുകൾ ഇൻഫോപാർക്ക് വഴിയാണ് സർവ്വീസ്. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഗതാഗത മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സർവ്വീസ് അനുവദിക്കാൻ തീരുമാനമായത്. എൽ.ഡി.എഫ് കൺവീനർ ജോർജ് ഇടപ്പരത്തിയും സംബന്ധിച്ചു.