കൊച്ചി : കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ ഹൈക്കോടതിയിൽ ഫിസിക്കൽ സിറ്റിംഗ് പുനരാരംഭിക്കും. ഇതോടെ കോടതി മുറികളിൽ കേസുകൾ നേരിട്ട് വാദംകേൾക്കും അഭിഭാഷകർ ആവശ്യപ്പെടുന്ന കേസുകൾ ഓൺലൈനിൽ വാദംകേൾക്കാനും ഇതോടൊപ്പം സൗകര്യമുണ്ടാകും.