നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം ഖാലിവാലി ഹോട്ടലിൽ പത്ത് രൂപയെച്ചൊല്ലി ഉടമയെയും മക്കളെയും കുത്തിയ കേസിൽ മൂന്ന് പ്രതികൾ പൊലീസ് പിടിയിൽ. ആവണംകോട് സ്വദേശികളായ ആലക്കട വീട്ടിൽ കിരൺ (25), ചെറുകുളം വീട്ടിൽ നിഥിൻ (27), അണിങ്കര വീട്ടിൽ വിഷ്ണു (24) എന്നിവരാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കടയിലെ 30,000 രൂപയുടെ വസ്തുവകകൾ പ്രതികൾ നശിപ്പിക്കുകയുംചെയ്തു.
പ്രതികൾ വാങ്ങിയ ഷവർമ്മയ്ക്ക് 10 രൂപ അധികം വാങ്ങിയെന്നതിന്റെ പേരിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കടയുടമയായ അബ്ദുൾ ഗഫൂറിനും മക്കളായ മുഹമ്മദ് റംഷാദ്, യാസർ എന്നിവർക്കാണ് കുത്തേറ്റത്. മുഹമ്മദ് റംഷാദ് തീവ്രപരിചരണ വിഭാഗത്തിലാണ്. പ്രതികൾക്കെതിരെ അബ്കാരി, കഞ്ചാവ് കേസുകൾ മുമ്പ് ഉണ്ടായിട്ടുണ്ട്.