
ആലുവ: ആലുവ മഹാശിവരാത്രിയോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് വിവിധ സർക്കാർ വകുപ്പ് മേധാവികളുടെ അവലോകന യോഗം നടന്നു. റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് വിളിച്ചുചേർത്ത യോഗത്തിൽ മണപ്പുറം ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേഷൻ ഓഫീസർ ഒ.ജി. ബിജു, അഡീഷണൽ എസ്.പി കെ. ലാൽജി, എ.എസ്.പി.അരുൺ.കെ. പവിത്രൻ, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. റാഫി, ആലുവ എസ്.എച്ച്.ഒ എൽ. അനിൽകുമാർ, നഗരസഭ കൗൺസിലർമാർ, നഗരസഭ ഉദ്യോഗസ്ഥർ, ഫയർ ആൻഡ് റെസ്ക്യൂ, വാട്ടർ അതോറിറ്റി, കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി, പി.ഡബ്യു.ഡി, ഗതാഗത വകുപ്പ്, ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷ വിഭാഗം, ടൂറിസം, ആരോഗ്യം, വ്യാപാരികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.