photo
ആലുവ അദ്വൈതാശ്രമം സെക്രട്ടറിയായി ചുമതലയേറ്റ സ്വാമി ധർമ്മചൈതന്യയെ എസ്.എൻ.ഡി.പി. യോഗം വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, സെക്രട്ടറി ടി.ബി. ജോഷി എന്നിവർ ആദരിക്കുന്നു

വൈപ്പിൻ: ആലുവ അദ്വൈതാശ്രമം സെക്രട്ടറിയായി ചുമതലയേറ്റ സ്വാമി ധർമ്മചൈതന്യയെ എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ ആദരിച്ചു. പ്രസിഡന്റ് ടി.ജി. വിജയൻ, സെക്രട്ടറി ടി.ബി. ജോഷി എന്നിവരാണ് ആശ്രമത്തിലെത്തി സ്വാമിയെ ആദരിച്ചത്. ആശ്രമഭൂമി കൈയടക്കാനുള്ള ആലുവ നഗരസഭയുടെ നീക്കത്തെ ചെറുക്കുന്ന സ്വാമി ധർമ്മചൈതന്യയ്ക്ക് യൂണിയൻ പിന്തുണ പ്രഖ്യാപിച്ചു.