കൊച്ചി: കീച്ചേരി തിരുക്കുടുംബ ദേവാലയത്തിൽ ദർശനത്തിരുനാളിനും വിശുദ്ധ സെബസ്ത്യനോസിന്റെ തിരുനാളിനും കൊടിയേറി. എറണാകുളം അങ്കമാലി അതിരൂപതാ ചാൻസിലർ ഫാ. ഡോ. വർഗീസ് പെരുമായൻ കാർമ്മികത്വം വഹിച്ചു.
ഇന്ന് രാവിലെ ഏഴു മണിക്ക് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ദിവ്യബലി. അമ്പെഴുന്നള്ളിപ്പ്. വൈകിട്ട് അഞ്ചരയ്ക്ക് രൂപം എഴുന്നള്ളിപ്പ്. തിരുനാൾ പ്രദക്ഷിണം. ഞായർ രാവിലെ 9.30ന് തിരുനാൾ ദിവ്യബലി. തിരുനാൾ പ്രദക്ഷിണം.
തിങ്കളാഴ്ച ഓർമ്മ തിരുനാൾ. രാവിലെ ആറരയ്ക്ക് ദിവ്യബലി.