പറവൂർ: പതിനൊന്ന് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാൾ പിടിയിൽ. പുത്തൻവേലിക്കര തോട്ടത്തിൽ വീട്ടിൽ ജോഷി (59) യെയാണ് പുത്തൻവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. വിൽപ്പനയ്ക്കായി കൊണ്ടുവന്ന മദ്യം കഴിഞ്ഞ ദിവസം രാത്രി പുത്തൻവേലിക്കര സ്റ്റേഷൻകടവ് ഭാഗത്ത് നിന്നാണ് പിടികൂടിയത്. കുറച്ചു നാളുകളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു ഇയാൾ.