
കൊച്ചി: സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കേരളം മുന്നിലായതിന് ഉത്തരവാദി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി സംസ്ഥാനസെക്രട്ടറി അഡ്വ. എസ്. സുരേഷ് ആരോപിച്ചു. മലപ്പുറം അരീക്കോട് തളർന്ന് കിടക്കുന്ന അമ്മയ്ക്കരിൽ വച്ച് മകളെ പീഡിപ്പിച്ച ക്രൂരതക്കെതിരെ മഹിളാ മോർച്ച എറണാകുളം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹിളാ മോർച്ച ജില്ലാജനറൽ സെക്രട്ടറി ഭാനുശ്രീ സുരേഷ് അദ്ധ്യക്ഷതവഹിച്ചു. മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് വിനിത ഹരിഹരൻ,സെക്രട്ടറി സ്മിത മേനോൻ, കൗൺസിലറൻമാരായ സുധ ദിലീപ്, പത്മകുമാരി എന്നിവർ പ്രസംഗിച്ചു.