students
യുക്രെയിനിൽ സ്വയരക്ഷക്കായി ബങ്കറിൽ കുടുങ്ങി കിടക്കുന്ന ആലുവ സ്വദേശികൾ അടക്കമുള്ള കുട്ടികൾ അൻവർ സാദത്ത് എം.എൽ.എക്ക് അയച്ചുകൊടുത്ത ചിത്രം

ആലുവ: യുദ്ധം നടക്കുന്ന യുക്രെയിനിൽ പഠിക്കുന്ന ആലുവ സ്വദേശികൾ ഉൾപ്പെടെയുള്ള മലയാളി വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിലാണെന്നും അവരെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. എംബസിയിൽ നിന്നും സഹായമൊന്നും ലഭിക്കുന്നില്ലെന്നും ഭയപ്പെട്ടാണ് അവിടെ കഴിയുന്നതെന്നും ആലുവ സ്വദേശികളായ വിദ്യാർത്ഥികൾ എം.എൽ.എയോട് പരാതിപ്പെട്ടിരുന്നു. തുടർന്നാണ് മുഖ്യമന്ത്രിക്കും കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. ജയ്ശങ്കറിനും ഡപ്യൂട്ടി വിദേശകാര്യമന്ത്രി വി. മുരളീധരനും എം.എൽ.എ നിവേദനം നൽകിയത്.