കൂത്താട്ടുകുളം: സി.പി.എം ചോരക്കുഴി ബ്രാഞ്ച് ഓഫീസിനായി നിർമ്മിക്കുന്ന എം.കെ.മാധവൻ സ്മാരകത്തിന് ശിലയിട്ടു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എം.സി സുരേന്ദ്രൻ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗം ജിജി ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി പി.ബി രതീഷ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ സി.എൻ പ്രഭ കുമാർ, സണ്ണി കുര്യാക്കോസ്, എം.ആർ സുരേന്ദ്രനാഥ്, ലോക്കൽ സെക്രട്ടറി ഫെബീഷ് ജോർജ്, ബ്രാഞ്ച് സെക്രട്ടറി ഷാജി യോഹന്നാൻ, നഗരസഭാദ്ധ്യക്ഷ വിജയ ശിവൻ, പി.എം.ഹരികുമാർ എന്നിവർ സംസാരിച്ചു.