കൊച്ചി: കാക്കനാട് എം.ഡി.എം.എ കേസിൽ പ്രതികൾക്ക് മയക്കുമരുന്ന് കൈമാറിയ കേസിൽ അറസ്റ്റിലായ ചെന്നൈ സ്വദേശി ഷംസുദ്ദീൻ സേഠിനെ (25ാം പ്രതി ) ചെന്നൈ ട്രിപ്ലിക്കൻ, തൊണ്ടിയാർ പെട്ട് , പല്ലാവരം , ബീച്ച് റോഡിനടുത്ത് കുമ്മളമ്മൻ സ്ട്രീറ്റ് എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുത്തു. മയക്കുമരുന്ന് കൈമാറിയ കേന്ദ്രവും ഇടനിലക്കാരുമായി ഗൂഢാലോചന നടത്തിയ വീടും പരിസരവുമെല്ലാം പ്രതി വിവരിച്ചു. എക്‌സൈസ് ക്രൈംബ്രാഞ്ച് അസി.കമ്മിഷണർ ടി.എം. കാസിമിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘമാണ് തെളിവെടുപ്പ് നടത്തിയത്. അഞ്ച് ദിവസത്തേക്കാണ് ഷംസുദ്ദീനെ കസ്റ്റഡിയിൽ ലഭിച്ചിട്ടുള്ളത്.

സർക്കിൾ ഇൻസ്‌പെക്ടർ കെ.വി. സദയകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർ ടി.ജി. കൃഷ്ണകുമാർ, പ്രിവന്റീവ് ഓഫീസർ വി.എസ്.ഷൈജു, ഡ്രൈവർ ഷിജു ജോർജ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്.