കളമശേരി: എച്ച്.എം.ടി. ജംഗ്ഷനിൽ നിന്ന് ഗവ.മെഡിക്കൽ കോളേജിലേക്ക് പോകുന്ന റോഡിലെ കോൺക്രീറ്റ് ടൈലുകൾ കുത്തി പൊളിച്ച് മാറ്റിയിട്ടിട്ട് ഒരു മാസത്തിലേറെയായി. കൊച്ചി- സേലം ഗ്യാസ് പൈപ്പ് ലൈൻ പണിയുമായ് ബന്ധപ്പെട്ടാണ് മുനിസിപ്പൽ ബസ് ടെർമിലനിനു സമീപം പൊളിച്ചിട്ടിരിക്കുന്നത്. ആഴ്ചകൾക്ക് മുമ്പ് കിൻഫ്രയിൽ വൻ തീപിടിത്തമുണ്ടായപ്പോൾ രക്ഷാ പ്രവർത്തനത്തിന് എത്തിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ തടസമുണ്ടായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രി, കൊച്ചിൻ കാൻസർ സെന്റർ, നുവാൽസ്, ഐ.ടി പാർക്ക്, ചിൽഡ്രൻസ് സയൻസ് പാർക്ക്, കിൻഫ്ര പാർക്ക് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ധാരാളം പേർ നിരന്തരം യാത്ര ചെയ്യുന്ന ഈ റോഡിൽ പൊടിശല്യവും അനുഭവപ്പെടുന്നതായ് നാട്ടുകാരുടെ പരാതിയുണ്ട്.