p-rajeev
കേരള ജേർണലിസ്റ്റ്സ് യൂണിയന്റെ 'സുനീഷ് കോട്ടപ്പുറം സ്മാരക മാദ്ധ്യമ അവാർഡ്' കേരളകൗമുദി കോലഞ്ചേരി ലേഖകൻ ബാബു പി. ഗോപാലിന് മന്ത്രി പി. രാജീവ് സമ്മാനിക്കുന്നു

ആലുവ: നാടിന്റെ വികസനത്തിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കേണ്ടത് മാദ്ധ്യമങ്ങളാണെന്നും വൈകാരികതയിൽ നിന്നൊഴിവായി സംഭവങ്ങളെ വസ്തുതകളായി അവതിപ്പിക്കാൻ മാദ്ധ്യമപ്രവർത്തകർക്ക് കഴിയണമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. കേരള ജേർണലിസ്റ്റ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ മൂന്നാമത് 'സുനീഷ് കോട്ടപ്പുറം സ്മാരക മാദ്ധ്യമ അവാർഡ്' കേരളകൗമുദി കോലഞ്ചേരി ലേഖകൻ ബാബു പി. ഗോപാലിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് ബോബൻ ബി. കിഴക്കേത്തറ അദ്ധ്യക്ഷത വഹിച്ചു. കെ.ജെ.യു സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ സുനീഷ് കോട്ടപ്പുറം അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ് മുഖ്യപ്രഭാഷണം നിർവഹിച്ചു.

അവാർഡ് നിർണയ കമ്മിറ്റി കൺവീനർ ഷാജി ഇടപ്പള്ളി, ഇ.പി. രാജീവ്, എം.എ. ഷാജി, എം.കെ സുരേന്ദ്രൻ, ശ്രീമൂലം മോഹൻദാസ്, രതീഷ് പുതുശേരി, കെ.എം. ഇസ്മയിൽ, എം.ജി. സുബിൻ എന്നിവർ സംസാരിച്ചു. സുനീഷ് മണ്ണത്തൂർ സ്വാഗതവും ജോസ് പി. ആൻഡ്രൂസ് നന്ദിയും പറഞ്ഞു.