മൂവാറ്റുപുഴ: സംസ്ഥാന ടഗ് ഒഫ് വാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 28-ാമത് കേരള സ്റ്റേറ്റ് പുരുഷ,വനിത വടംവലി ചാമ്പ്യൻഷിപ്പ് മൂവാറ്റുപുഴ മുനിസിപ്പൽ മൈതാനത്ത് മാർച്ച് 12 ന് നടക്കുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും മുൻ എം.എൽ.എയുമായ ജോസഫ് വാഴയ്ക്കൻ പത്രസമ്മേളനത്തിൽ അറിയിച്ചു. മത്സരനടത്തിപ്പിനായി മുനിസിപ്പൽ ചെയർമാൻ പി.പി.എൽദോസ് ചെയർമാനും ഷാൻ മുഹമ്മദ് ജനറൽ കൺവീനറുമായി 101 പേരടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു. 12 ന് രാവിലെ 9 ന് കായിക മന്ത്രി വി.അബ്ദുൾ റഹിമാൻ മത്സരം ഉദ്ഘാടം ചെയ്യും. 12 ന് വൈകിട്ട് 5 ന് കേരള ടഗ് ഓഫ് വാർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോസഫ് വാഴക്കൻ സമ്മാനദാന വിതരണം ചെയ്യും.