ominivan
ഓടിക്കൊണ്ടിരുന്ന ഓമ്നി വാനിന് തീപിടിച്ചത് അഗ്നിശമനസേന അണക്കുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ പൊലീസ് സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന ഒമ്നി വാനിന് തീപിടിച്ചു. ഇന്നലെ രാവിലെ 10.30 നാണ് സംഭവം. ആനിക്കാട് സ്വദേശി സതീശന്റെ ഒമ്നിവാനിനാണ് തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിൽ തീ ആളിപ്പടരുന്നത് കണ്ട് സ്റ്റേഷനിൽനിന്ന് ഓടിയെത്തിയ പൊലീസുകാരും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി. പിന്നീട് ഫയർഫോഴ്സ് എത്തി തീ പൂർണ്ണമായും അണയ്ക്കുകയായിരുന്നു. അസിസ്റ്റന്റ് ഫയർ ഓഫീസർ ജിജിമോന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയാണ് തീയണച്ചത്.

.