ആലുവ: പുരോഗമന കലാസാഹിത്യ സംഘം ആലുവ മേഖലാകമ്മിറ്റി നാളെ സംസ്‌കാരിക സന്ധ്യ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് എം.വി.വിജയകുമാരി, സെക്രട്ടറി എം.ആർ.സുരേന്ദ്രൻ എന്നിവർ അറിയിച്ചു. വൈകിട്ട് 4ന് ആലുവ മുനിസിപ്പൽ പാർക്കിന് മുൻവശം നടക്കുന്ന ചടങ്ങ് ഡോ.കെ.ജി.പൗലോസ് ഉദ്ഘാടനം ചെയ്യും. ഡോ. മ്യൂസ് മേരി, ഡോ.കെ.കെ.സുലേഖ, വി.സലിം, എ.പി.ഉദയകുമാർ, ഉഷാകുമാരി, സേവ്യർ പുല്പാട്, ഡോ.മുരളി കപ്രശ്ശേരി, ഡോ.വി.പി.മാർക്കോസ് തുടങ്ങിയവർ പങ്കെടുക്കും.