
ആലുവ: രാജഗിരി ആശുപത്രിയിൽ ഫെബ്രുവരി 28, മാർച്ച് 2,4 തീയതികളിൽ സൗജന്യ മുട്ട് മാറ്റിവയ്കൽ ശസ്ത്രക്രിയാ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കും. രജിസ്ട്രേഷൻ, കൺസൾട്ടേഷൻ എന്നിവ സൗജന്യമായിരിക്കും. രാജഗിരി ആശുപത്രി ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. മുരുകൻ ബാബുവിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുക.
ഡോക്ടർ നിർദ്ദേശിക്കുന്ന രോഗികൾക്ക് എക്സ്രേ ക്യാമ്പിൽ സൗജന്യമായും. സി.ടി സ്കാൻ, എം.ആർ,ഐ സ്കാനിംഗ് ആവശ്യമായി വരുന്നവർക്ക് 50 ശതമാനം ഇളവ് ലഭിക്കും. ശസ്ത്രക്രിയ ആവശ്യമായി വരുന്നവർക്ക് കുറഞ്ഞ നിരക്കിൽ ശസ്ത്രക്രിയ സൗകര്യവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 8590965542 .