പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്തിലെ സംരംഭകർക്ക് ഉത്തരവാദിത്വ ടൂറിസം മിഷനിൽ പേര് രജിസ്റ്റർ ചെയ്യാൻ അവസരം. ടൂറിസ്റ്റ് ഇൻഫോർമേഷൻ ഓഫിസിന്റെ ഭാഗമായി വിവിധ സേവനങ്ങൾ വിനോദസഞ്ചാരികൾക്ക് നൽകുവാൻ തയാറായിട്ടുള്ള വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന കുമ്പളങ്ങി നിവാസികൾക്ക് കുമ്പളങ്ങി ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ് . ഇന്നു മുതൽ മുതൽ മാർച്ച് 5 വരെ രാവിലെ 11 മുതൽ 4 വരെ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. കലാകാരൻമാർ ,പരമ്പരാഗത ഭക്ഷണം പാകം ചെയ്യാൻ അറിയാവുന്നവർ, ഓട്ടോ, ടാക്സി ,ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർമാർ,കരകൗശല നിർമാതാക്കൾ, ടൂർഗൈഡ് , ഹോംസ്റ്റേയ്,സെർവിസ്ഡ് വില്ല,​ ഹോട്ടൽ , റിസോർട്ട് സംഭരംഭകർ ,വില്ലേജ് ടൂറിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന വീട്ടുകാർ ,സൈക്കിൾ ടൂർ പാക്, കുമ്പളങ്ങിയൽ നടത്തുവാൻ ആഗ്രഹിക്കുന്ന സംരംഭകർ, വില്ലേജ് ടൂർ പാക്കേജ് കുമ്പളങ്ങിയിൽ നടത്താൽ താത്പര്യമുള്ളവർ,ബോട്ടിംഗ്, സിറ്റി ടൂർ നടത്തുവാൻ തയ്യാറായിട്ടുള്ളവർ പച്ചക്കറി, മത്സ്യം, കരിക്ക് തുടങ്ങി വിവിധ ഭക്ഷ്യ ഉത്പന്നങ്ങൾ ടൂറിസം മേഖലയ്ക്ക് ആവിശ്യാനുസരണം നൽകുവാൻ തയാറായിട്ടുള്ളവർ,ഹൗസ് കീപ്പിംഗ് ,ഇലക്ട്രിഷ്യൻ, പ്ലംബർ, ഗാർഡ്നർ തുടങ്ങി ടൂറിസം മേഖലയിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ള കുമ്പളങ്ങി നിവാസികൾക്ക് ടൂറിസ്റ്റ് ഇൻഫോർമേഷൻ ഓഫീസിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഫോൺ :9074004070 ഇമെയിൽ Kumbalanghitourism@gmail.com ബന്ധപ്പെടണമെന്ന് കുമ്പളങ്ങിഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ലിജ തോമസ് ബാബു അറിയിച്ചു.