തൃക്കാക്കര: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കർഷക സംഘം തൃക്കാക്കര ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ സംയോജിത കൃഷിയുടെ നടീൽ ഉത്സവം സംഘടിപ്പിച്ചു. സി.പി.എം തൃക്കാക്കര ഏരിയാസെക്രട്ടറി എ.ജി ഉദയകുമാർ ഉദ്ഘാടനം നിർവഹിച്ചു.കർഷക സംഘം ഏരിയാസെക്രട്ടറി ടി.എ. സുഗതൻ അദ്ധ്യക്ഷത വഹിച്ചു.കർഷക സംഘം ജില്ലാകമ്മറ്റി അംഗം സി.എൻ അപ്പുകുട്ടൻ,നേതാക്കളായ വി.ടി. ശിവൻ, കെ.പി ബിനു,പി.വി. മഹേഷ്,കെ.എസ്. ബിജു തുടങ്ങിയവർ പങ്കെടുത്തു