k-rail
ചെങ്ങമനാട് പഞ്ചായത്തിലെ നെടുവന്നൂരിൽ കെ റെയിൽ സർവ്വേ തടഞ്ഞ സ്ഥലമുടമകളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു

നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്തിലെ നെടുവന്നൂരിൽ കെ-റെയിൽ സർവ്വേ തടഞ്ഞ സ്ഥലമുടമകളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ചെങ്ങമനാട് പഞ്ചായത്തിലെ ആദ്യത്തെ സർവ്വേയാണ് നെടുവന്നൂരിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം നടന്നത്. ജനകീയ അഭിപ്രായം മാനിക്കാതെ പദ്ധതി അടിച്ചേൽപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദിലീപ് കപ്രശ്ശേരി പറഞ്ഞു.

ചെങ്ങമനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജൻ എബ്രഹാം, പഞ്ചായത്ത് മെമ്പർമാരായ ഇ കെ അനിൽ കുമാർ. നഹാസ് കളപ്പുരയിൽ, കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി യൂണിറ്റ് പ്രസിഡന്റ് ഫ്രാൻസിസ്, കെ.പി. സാൽവിൻ, എ. ബ്രഹ്മകുമാർ, സെബി സെബാസ്റ്റ്യൻ ആവണംകോട്, പി.വി. കുര്യാക്കോസ്, ജോജി തച്ചപ്പിള്ളി, ഷിജു തോട്ടപ്പള്ളി, ബിജോ കുര്യാക്കോസ്, ഡേവിസ് കരിമത്തി, ജെയിംസ് കരിമത്തി, പോളച്ചൻ പാറയ്ക്കൽ, കെ.വി. ദേവസി, സി.എൻ. മധു എന്നിവർ സമരത്തിന് നേതൃത്വം നൽകി.

സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം നെടുവന്നൂർ കവല വരെ സർവ്വേക്കല്ലിട്ടു. അപ്രതീക്ഷിതമായി കെ റെയിൽ സംഘമെത്തിയതിനാൽ പ്രതിരോധിക്കാൻ ആളുകൾ കുറവായിരുന്നു. തിങ്കളാഴ്ച്ച കല്ലിടാൻ നീക്കം നടത്തിയാൽ ശക്തമായി പ്രതിരോധിക്കുമെന്ന് സമരസമിതി അറിയിച്ചു.