പറവൂർ: പറവൂത്തറ കുമാരമംംഗലം ആശാൻ സ്മാരക വായനശാലയ്ക്ക് പറവൂർ ബ്ലോക്ക്പഞ്ചായത്ത് കമ്പ്യൂട്ടർ നൽകി. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ വിതരണോദ്ഘാടനം നടത്തി. വായനശാല വൈസ് പ്രസിഡന്റ് ഒ.ആർ. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബബിത ദിലീപ്, പഞ്ചായത്തംഗം എം.കെ. രാജേഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി, വായനശാല സെക്രട്ടറി കെ.വി. ജിനൻ എന്നിവർ സംസാരിച്ചു.