മൂവാറ്റുപുഴ: ശിവൻകുന്ന് മഹാദേവ ക്ഷേത്രത്തിലെ നവീകരണകലശവും ശിവരാത്രി മഹോത്സവും 27, 28,​ മാർച്ച് 1 തീയതികളിൽ വിവിധ പരിപാടികളോടെ നടക്കും. ഗണപതി ഹോമം, ആചാര്യവരണം, പ്രസാദ ശുദ്ധി, വാസ്തുകലശ പൂജ, വാസ്തുബലി, ശുദ്ധിധാര, 25 കലശം എന്നിവയാണ് പ്രധാന പരിപാടി. 27ന് രാവിലെ 5ന് നിർമ്മാല്യദർശനം, 5.15 ന് ശംഖാഭിഷേകം, 6ന് അഷ്ടദ്രവ്യഗണപതി ഹോമം, 7മുതൽ 9.30വരെ ഉഷപൂജ, ധാര വൈകിട്ട് 6.30ന് ധീപാരാധന, 28ന് പൂജകൾ പതിവുപോലെ. മാർച്ച് 1ന് ശിവരാത്രി മഹോത്സവം, രാവിലെ 6ന് രുദ്രാഭിഷേകം, 9ന് നാമജപം, ഉച്ചയ്ക്ക് പ്രസാദ ഉൗട്ട്,​ വൈകിട്ട് 6.30ന് ദീപാരാധന. ശിവരാത്രിക്ക് ക്ഷേത്രക്കടവിൽ ബലിതർപ്പണത്തിന് സൗകര്യം ഉണ്ടായിരിക്കും.