df

കൊച്ചി: ചികിത്സിക്കാൻ വഴിയില്ലാതെ വലയുന്ന സാധാരണ കുടുംബങ്ങൾക്കായി ആശ്വാസ് ഫാമിലി മെഡി ക്ലെയിം പദ്ധതിയുമായി എറണാകുളം - അങ്കമാലി അതിരൂപത. സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയും സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസ് കമ്പനിയുമായും സഹകരിച്ചാണ് നടപ്പാക്കുന്നത്. മാർച്ച് 25 മുതൽ പ്രാബല്യത്തിൽ വരുന്ന പദ്ധതിയുടെ കാലാവധി ഒരു വർഷമാണ്. കുടുംബനാഥൻ, കുടുംബനാഥ, 25 വയസിൽ താഴെ പ്രായവും അവിവാഹിതരും സ്വന്തമായി വരുമാനമില്ലാത്തവരുമായ പരമാവധി മൂന്ന് മക്കൾ എന്നിങ്ങനെ അഞ്ചു പേർക്കുവരെ ഒരു ഫാമിലി പോളിസിയിൽ അംഗത്വം നേടാം. 85 വയസുവരെയാണ് പ്രായപരിധി. പ്രത്യേക വൈദ്യപരിശോധന ആവശ്യമില്ല. ഫോൺ: 9544790008.