
കളമശേരി: മഞ്ഞുമ്മൽ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ലതാ മങ്കേഷ്കർ സ്മൃതി ഗാനസന്ധ്യ നടത്തി. പ്രസിഡന്റ് ഡി.ഗോപിനാഥൻ നായർ അദ്ധ്യക്ഷനായി. ബി.മോഹൻ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി സുരേഷ്, ട്രഷറർ നന്ദകുമാർ, പി.എസ്. അനിരുദ്ധൻ എന്നിവർ സംസാരിച്ചു. ദേവിക വേണുഗോപാൽ, മേഴ്സി ജോസ്, വിജയരാജൻ, ലയനാ വാര്യർ, കെ.സി. നിവേദിത, മേഘനവാര്യർ, മരിയാ സോണി, ദേവനന്ദ.പി.എച്ച് എന്നിവർ ഗാനങ്ങൾ ആലപിച്ചു.
ജനകീയ ഗാനമേള
ഏലൂർ ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ജനകീയ ഗാനമേള സംഗീത സംവിധായകൻ മുരളികൃഷ്ണ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം. പത്മകുമാർ അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ ജില്ലാ സമിതി അംഗം ഡി.ഗോപിനാഥൻ നായർ ആശംസകൾ നേർന്നു. രാധാകൃഷ്ണൻ, സലിം, മേഴ്സി, വിജയരാജൻ, രാജീവ് തച്ചേത്ത്, മൃത്യുഞ്ജയൻ, സുനിൽകുമാർ, അനിൽ, സുബ്രഹ്മണ്യൻ, ബിനു, ജോസ്, കെനി രാജൻ, അനീഷ്, ശുഭ, തുടങ്ങിയവർ നാടൻപാട്ട്, കവിത, ചലച്ചിത്രഗാനങ്ങൾ അവതരിപ്പിച്ചു.