pic

കോതമംഗലം: പെരിയാർവാലി കനാലിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കവളങ്ങാട് ഊന്നുകൽ ഉപ്പുകുളം മല്ലപ്പിളളി സുധിഷ് - ലിഫാ ദമ്പതികളുടെ മകൻ അഭിജിത്ത് (19) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് മൂന്ന് കുട്ടുകാരോടൊപ്പം ഭൂതത്താൻകെട്ടിന് സമീപം ചെമ്മീൻ കുത്തിൽ പെരിയാർവാലി കനാലിലാണ് കുളിക്കാനിറങ്ങിയത്. ചുഴിയിൽപ്പെട്ട അഭിജിത്തിനെ രക്ഷിക്കാൻ കൂട്ടുകാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബഹളം കേട്ടെത്തിയ നാട്ടുകാർ അഭിജിത്തിനെ മുങ്ങിയെടുക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സഹോദരൻ: അക്ഷയ്. സംസ്കാരം നടത്തി.