school-building
വെളിയത്തുനാട് ഗവ. എം.ഐ.യു.പി. സ്‌കൂളിന്റെ പുതിയ കെട്ടിടം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

കരുമാല്ലൂർ: വെളിയത്തുനാട് ഗവ. എം.ഐ.യു.പി സ്‌കൂളിന്റെ പുതിയകെട്ടിടം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി അദ്ധ്യക്ഷത വഹിച്ചു. പി.ഡബ്ല്യു.ഡി എക്‌സി.എൻജിനീയർ വി. ഇന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.എൻ. രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, സ്ഥിരംസമിതി അദ്ധ്യക്ഷരായ റംല ലത്തീഫ്, ബീന ബാബു, മുഹമ്മദ് മെഹജൂബ്, ബ്ലോക്ക് പഞ്ചായത്തംഗം ഷഹന കെ.എസ്,​ പഞ്ചായത്ത് അംഗങ്ങളായ എ.എം.അലി, ടി.എ.മുജീബ്, പോൾസൺ ഗോപുരത്തിങ്കൽ, ജിൽഷ തങ്കപ്പൻ, ടി.കെ.അയ്യപ്പൻ, കെ.എസ്.മോഹൻകുമാർ, അബ്ദുൾ സലാം, സൂസൻ വർഗീസ്, ജിജി അനിൽകുമാർ, സെക്രട്ടറി നവീൻ രാജൻ, എ.ഇ.ഒ.ഷൈല പാറപ്പുറത്ത്, പ്രധാനാദ്ധ്യാപിക കെ.ജെ. ശാന്ത, സ്‌കൂൾ മാനേജ്‌മെന്റ് ചെയർമാൻ പി.കെ. അബ്ദുൾ ഷുക്കൂർ എന്നിവർ പ്രസംഗിച്ചു.