ആലങ്ങാട്: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പച്ചക്കറിക്കൃഷിയുടെ നടീൽ പ്രസിഡന്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.ആർ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. സ്ഥിരംസമിതി അദ്ധ്യക്ഷൻ ജയശ്രീ ഗോപികൃഷ്ണൻ, അംഗങ്ങളായ പി.എ.അബൂബക്കർ, ട്രീസ മോളി, റാണി മത്തായി, രാമചന്ദ്രൻ, ഹാൻസൺ മാത്യു, ഷെഹന കെ.എസ്, ആലങ്ങാട് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.ആർ. ജയകൃഷ്ണൻ, പഞ്ചായത്തംഗം ഉഷ രവി, കൃഷി ഓഫീസർ ചിന്നു ജോസഫ്, കൃഷി അസി.ഡയറക്ടർ വിദ്യ ഗോപിനാഥ്, ടി.എൻ.നിഷിൽ, പി.എ.ഹസ്സൈനാർ പങ്കെടുത്തു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ രജിസ്റ്റർചെയ്ത് പ്രവർത്തിക്കുന്ന എവർഗ്രീൻ കർഷകസ്വയംസഹായ സംഘത്തിനാണ് കൃഷിയുടെ മേൽനോട്ടം.