കുറുപ്പംപടി : മുടക്കുഴ പഞ്ചായത്തിൽ പുതുതായി തിരെഞ്ഞടുപ്പെട്ട സി.ഡി.എസ് ഭാരവാഹികൾക്ക് സ്വീകരണം നൽകി. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ദീപ ശ്രീജിത്ത്, വൈസ് ചെയർപേഴ്സൻ ഷിജി ബെന്നി, ജില്ലാ പഞ്ചായത്തംഗം ഷൈമി വർഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം എ.ടി.അജിത്കുമാർ, ഷോജ റോയി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് .എ .പോൾ, കെ.ജെ. മാത്യു, വൽസ വേലായുധൻ, ജോബി മാത്യു, ഡോളി ബാബു, രജിതജയ്മോൻ, അനാമിക ശിവൻ, സാലി ബിജോയി എന്നിവർ പ്രസംഗിച്ചു.