കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ.യു.പി സ്കൂൾ കുട്ടികളുടെ ഒരു വർഷത്തെ പഠന പ്രവർത്തനങ്ങളുടെ നേർക്കാഴ്ച എക്സലൻഷ്യ 2022 ശ്രദ്ധേയമായി.സ്കൂൾ അങ്കണത്തിൽ ഒരുക്കിയ അറിവിന്റെ ഉത്സവത്തിൽ രക്ഷിതാക്കളും ലൈബ്രറി, സാംസ്കാരിക പ്രവർത്തകരും നാട്ടുകാരും പങ്കാളികളായി. സ്വന്തം ഭാരത്തിന്റെ പത്തിരട്ടി ഭാരം ഉയർത്താൻ കഴിയുന്ന ഉത്തോലകം, വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ, ഇംഗ്ലീഷ് സംസാരിക്കാൻ പഠിപ്പിക്കുന്ന ഭാഷാ ലാബ്, മലയാളം, ഹിന്ദി ഇംഗ്ലീഷ് ഭാഷാ കേളികൾ,അഭിനയ മൂല ,നിർമ്മാണ മൂല, രചനാ മൂല തുടങ്ങി കൗതുകവും വിജ്ഞാനവും പകരുന്ന നിരവധി സ്റ്റാളുകൾ ഉണ്ടായി. കുട്ടികൾ നടത്തിയ പരീക്ഷണത്തിലൂടെ ഉണ്ടാക്കിയ തീയിൽ നിന്നും തിരിതെളിച്ച് സാഹിത്യ നിരൂപകൻ എം.കെ.ഹരികുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് മനോജ് നാരായണൻ അദ്ധ്യക്ഷനായി. ഉപാദ്ധ്യക്ഷ അംബിക രാജേന്ദ്രൻ ,കൗൺസിലർ പി.ആർ.സന്ധ്യ, സി.എൻ.പ്രഭകുമാർ, എ.എസ്.രാജൻ, കെ.പി.സജികുമാർ, ബി.പി.സി ബിനോയ്.കെ ജോസഫ്, ഹെഡ്മിസ്ട്രസ് ആർ.വത്സല ദേവി,
പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് , ടി.വി. മായ, എലിസബത്ത് പോൾ, ഹണി റെജി, പ്രോഗ്രാം കൺവീനർമാരായ എസ്.നിഷ, എൻ.എം.ഷീജ, ഒ.വി.പ്രീതി, കെ.ഗോപിക, ആർ.ശ്രീചിത്ര, ഷിബ.ബി പിള്ള എന്നിവർ സംസാരിച്ചു.