കൊച്ചി: ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടന മാക്ട എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് കൂടുതൽ മാർക്ക് നേടിയ അംഗങ്ങളുടെ മക്കൾക്കുള്ള ഗോൾഡ് മെഡലും കാഷ് അവാർഡും നൽകി. സംവിധായകരായ ജോഷിയും സിബി മലയിലും അവാർഡുകൾ വിതരണം ചെയ്തു. മാക്ട വൈസ് ചെയർമാൻ ബി. അശോക് അദ്ധ്യക്ഷ വഹിച്ചു. ജനറൽ സെക്രട്ടറി സുന്ദർദാസ്, ജോയിന്റ് സെക്രട്ടറി പി.കെ. ബാബുരാജ്, ട്രഷറർ എ.എസ്. ദിനേശ്, സംവിധായകൻ മാർത്താണ്ഡൻ, തിരക്കഥാകൃത്ത് വി.സി. അശോക് തുടങ്ങിയവർ സംസാരിച്ചു.