തൃക്കാക്കര: തൃക്കാക്കര നഗരസഭ പതിനാലാം വാർഡ് കൗൺസിലർ ഉണ്ണി കാക്കനാടിന്റെ നവീകരിച്ച ഓഫീസ് തൃക്കാക്കരയിലെ മുതിർന്ന കോൺഗ്രസ് നേതാവ് കെ. എ.അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ആധുനിക സംവിധാനങ്ങൾ അടങ്ങിയ സ്മാർട്ട് ഓഫീസിന്റെ ഉദ്ഘാടനം മുൻ കൗൺസിലറും മുതിർന്ന വനിതാ നേതാവുമായ ടി.എസ്.രാധാമണി നിർവഹിച്ചു.തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ, വൈസ് ചെയർമാൻ എ.എ.ഇബ്രാഹിം കുട്ടി, പ്രതിപക്ഷനേതാവ് ചന്ദ്രബാബു,സ്ഥിരംസമിതി ചെയർമാൻമാരായ റാഷിദ് ഉള്ളംപള്ളി, സ്മിത സണ്ണി, നൗഷാദ് പല്ലച്ചി, കൗൺസിലർമാരായ സി.സി.വിജു, ഓമന സാബു, ഷിമി മുരളി, അബ്ദു ഷാന,എം ഒ വർഗീസ്
എം.ജെ.ഡിക്സൺ, ജോസഫ് മറ്റം,സിന്റോ ജോയ്, സൈസൺ ജോസഫ്, ഷാൽവി ചിറക്കപ്പടി, ജിപ്സൺ ജോളി,രാജേഷ് പി.ആർ എന്നിവർ പങ്കെടുത്തു.