കരുമാല്ലൂർ: നവീകരിച്ച വെളിയത്തുനാട് പാലക്കൽ പരുവക്കാട് റോഡ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ അദ്ധ്യക്ഷനായി. വാർഡ് അംഗം ടി.കെ. അയ്യപ്പൻ, പഞ്ചായത്ത് വൈസ് പ്രസിസന്റ് ജോർജ് മേനാച്ചേരി, സ്ഥിരം സമിതി അദ്ധ്യക്ഷ ബീനാ ബാബു, പി.എൻ. അശോകൻ, റഷീദ് കൊടിയൻ, വി.എ. ഷബീർ, വി.കെ. അബ്ദുൾ അസീസ്, പ്രദീപ് ജോൺ, പി.കെ. അബ്ദുൾ ഷുക്കൂർ എന്നിവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്തിന്റെ 26 ലക്ഷവും എം.എൽ.എ ഫണ്ടിൽ നിന്നുള്ള 25 ലക്ഷവും ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്.