കൂത്താട്ടുകുളം: സംസ്ഥാന ഖാദി ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട എൻ.എൽ.സി സംസ്ഥാന പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ ഉഴവൂർ കുറിച്ചിത്താനതുള്ള ഉഴവൂർ വിജയന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. വിജയന്റെ ഭാര്യ എൻ.ജി. ചന്ദ്രമതി അമ്മ, എൻ.എൽ.സി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം. അശോകൻ, നാഷണലിസ്റ്റ് കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ് രാജു തെക്കൻ, എൻ.എൽ.സി കോട്ടയം ജില്ലാ പ്രസിഡന്റ് അനിൽ കുമാർ, സെക്രട്ടറി കെ. എസ്.അനിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.
കൂത്താട്ടുകുളം സ്വദേശിയായ കെ. ചന്ദ്രശേഖരൻ കെ.എസ്.യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തുടങ്ങി. യൂത്ത് കോൺഗ്രസ്സ് (എസ്) സംസ്ഥാന വൈസ് പ്രസിഡന്റ്, തുടർച്ചയായി 15 വർഷം എൻ.സി.പി എറണാകുളം ജില്ലാ പ്രസിസന്റ്, എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി, കൂത്താട്ടുകുളം പഞ്ചായത്ത് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി മെമ്പർ, സംസ്ഥാന കർഷക ക്ഷേമനിധി ബോർഡ് അംഗം എന്ന നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ എൻ.എൽ.സി സംസ്ഥാന പ്രസിഡന്റും എൻ.സി.പി സംസ്ഥാന നിർവ്വാഹക സമിതി അംഗവുമാണ്.