 
കോലഞ്ചേരി: വേനൽച്ചൂടിന് ആശ്വാസമേകാൻ പക്ഷികൾക്ക് കുടിനീരുമായി വലമ്പൂർ ഗവ. യു.പി സ്‌കൂളിലെ പരിസ്ഥിതി ക്ലബ്. ഗ്രാമപ്രദേശങ്ങളിൽപ്പോലും ജലലഭ്യത കുറവായ സാഹചര്യത്തിൽ വിദ്യാലയപരിസരത്ത് ധാരാളം പക്ഷികൾ എത്തുന്നത് പതിവായിട്ടുണ്ട്. പ്രധാനാദ്ധ്യാപകൻ ടി.പി. പത്രോസ്, പരിസ്ഥിതി ക്ലബ് കൺവീനർ ബി.എൽ. ആര്യചന്ദ്രൻ, കൃഷ്ണ പവിത്ര, മീനാക്ഷി, വൈഗ മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.