കോലഞ്ചേരി: സെന്റ് പിറ്റേഴ്സ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകരും മറ്റു ജീവനക്കാരും ചേർന്ന് വിദ്യാർത്ഥിക്ക് നിർമ്മിച്ചുനൽകുന്ന വീടിന്റെ താക്കോൽദാനം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. മഴുവന്നൂർ കൊരക്കുന്നേൽ മനോജിന്റെ വീട്ടിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ താക്കോൽ കൈമാറും. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനാകും.