തൃക്കാക്കര: തൃക്കാക്കര നഗരസഭാ ഓഫീസിൽ വിജിലൻസ് സംഘം പരിശോധന നടത്തി. കഴിഞ്ഞ ഒരു വർഷം കെട്ടിടങ്ങൾക്ക് പെർമിറ്റ് നൽകിയതിന്റെ ഫയലുകളാണ് പ്രധാനമായും പരിശോധിച്ചത്. അപേക്ഷ നൽകിയ ശേഷവും പെർമിറ്റ് നൽകാൻ കാലതാമസം വന്ന അൻപതോളം ഫയലുകൾ പ്രത്യേകം പരിശോധിച്ചു. സമയ പരിമിതി മൂലം, 28 ഫയലുകൾ ഇന്ന് വിജിലൻസ് ഓഫീസിൽ ഹാജരാക്കാൻ നിർദ്ദേശം നൽകി. കെട്ടിടങ്ങൾക്ക് പെർമിറ്റ് നൽകാൻ ഉദ്യോഗസ്ഥർ മനഃപൂർവം കാലതാമസം വരുത്തുന്നുണ്ടോ എന്നാണ് സംഘം പ്രധാനമായും പരിശോധിച്ചത്.എറണാകുളം വിജിലൻസ് സി.ഐയുടെ നേതൃത്വത്തിലായിരുന്നു പരിശോധന